ജൂൺ 22,29 തിയതികളിൽ നടന്ന കെടെറ്റ് കാറ്റഗറി 1,2,3,4 പരീക്ഷകളുടെ ഉത്തരസൂചികകൾ പരീക്ഷാഭവൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരസൂചികകളിൽ പരീക്ഷാർത്ഥികൾക്കുളള പരാതികൾ സമർപ്പിക്കുന്നതിനുളള നിശ്ചിതഫോർമാറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. പരാതിക്ക് ആധാരമായ രേഖകൾ സഹിതം ജൂലൈ 18ന് മുമ്പ് നേരിട്ടോ, താപാൽ മാർഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നൽകണം.