കേന്ദ്ര വനിത, ശിശുവികസന മന്ത്രാലയം വിവിധ മേഖലകളിൽ അസാധാരണമായ കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് നൽകുന്ന ”ബാലശക്തി പുരസ്‌കാർ”, കുട്ടികളുടെ മേഖലയിൽ അവരുടെ ഉന്നമത്തിനായി സമുന്നതമായ പ്രവർത്തങ്ങൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുളള ബാൽകല്യാൺ പുരസ്‌കാർ എന്നിവയ്ക്ക് പരിഗണിക്കുന്നതിന് അപേക്ഷ/നോമിനേഷനുകൾ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 31ന് മുൻപായി കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയത്തിന്റെ www.nca-wed.nic.in  എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി സമർപ്പിക്കാം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലും അടങ്ങുന്നതാണ് പുരസ്‌ക്കാരം. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്.