സംസ്ഥാനത്തെ പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട സാഹിത്യകാരൻമാരുടെ തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ പ്രസിദ്ധീകരിക്കുന്നതിന്, യഥാർഥ ചെലവോ 40,000 രൂപയോ എതാണോ കുറവ്, ആ തുക അനുവദിക്കും. പട്ടികജാതി/വർഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30ന് വൈകിട്ട് അഞ്ചിന് മുൻപ് ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും        www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഫോൺ: 0471-2315375.