മൂവാറ്റുപുഴ: കേരള കര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി-ആത്മ-യുടെ നേതൃത്വത്തില്‍ ബ്ലോക്ക് തല കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ആത്മ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ കെ.ബി.രമേശന് പദ്ധതി വിശദീകരണം നടത്തി. ചടങ്ങിന്റെ ഭാഗമായി പഞ്ചായത്ത് തല കര്‍ഷക സഭാ റിപ്പോര്‍ട്ട് അവതരണം, ബ്ലോക്ക് തല പദ്ധതി വിശദീകരണം എന്നിവ നടന്നു. സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഭാഷ് കടക്കോട്ട്, പഞ്ചായത്ത് പ്രസിഡന്റ് മാരായ ആലീസ് ഏലിയാസ്, േേജാര്ഡി വര്‍ഗീസ്, ബ്ലോക്കംഗം മേരി ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷി അസി.ഡയറക്ടര്‍ വി.കെ.സജിമോള്‍ സ്വാഗതവും ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ അനിത ജോണ്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്
മൂവാറ്റുപുഴ ബ്ലോക്ക് തല കര്‍ഷക സഭയും ഞാറ്റുവേല ചന്തയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളികുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.
