ഉയര്‍ന്ന സമ്മാന തുകയുമായി തിരുവോണം ബമ്പര്‍ 


സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയുമായി  തിരുവോണം ബമ്പര്‍ എത്തി. 12 കോടി രൂപയാണ്  ഒന്നാം സമ്മാനം. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 90 ലക്ഷം ടിക്കറ്റുകള്‍  വില്‍പ്പനയ്ക്കായി അച്ചടിച്ചിട്ടുണ്ട്.  സെപ്റ്റംബര്‍ 19ന് നറുക്കെടുപ്പ്  നടക്കും.
തിരുവോണം ബമ്പര്‍ 2019 ഭാഗ്യക്കുറിയുടെ ജില്ലാ തല വിതരണോദ്ഘാടനം  കലക്‌ട്രേറ്റില്‍ നടന്നു. ലോട്ടറി ഏജന്റുമാരായ സബീര്‍, ഉഷാകുമാരി, ഭാസ്‌കരന്‍ എന്നിവര്‍ക്ക് ലോട്ടറി നല്‍കി  എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം   നിര്‍വഹിച്ചു. ലോട്ടറി സാധാരണക്കാരുടെ  ദൈനംദിന  ജീവിതത്തിന്റെ    ഭാഗമാണെന്ന്  അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍ അധ്യക്ഷനായി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ്. ഇന്ദിരാദേവി, ജില്ലാ ഭാഗ്യക്കുറിക്ഷേമ ഓഫീസര്‍ സ്റ്റെഫീന റൊഡ്രിഗ്‌സ്, ട്രേഡ് യൂണിയന്‍ നേതാക്കളായ ഒ.ബി രാജേഷ്, മുരളീധരന്‍, രാജന്‍പിള്ള, ലോട്ടറി ഏജന്റുമാര്‍,  വില്‍പനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.