കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2019ലെ തിരുവോണം ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കൈരളി, ഭഗവതി ഭാഗ്യക്കുറി ഏജൻസികളുടെ പ്രതിനിധികൾ ടിക്കറ്റ് സ്വീകരിച്ചു.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 12 കോടി രൂപയാണ് ഇത്തവണ തിരുവോണം ബമ്പറിലൂടെ ഒന്നാംസമ്മാനമായി നൽകുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ബി. സുരേന്ദ്രൻ, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ഡി.എസ്. മിത്ര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.