കോട്ടയം ജില്ലയില്‍ ഇന്നലെ (ജൂലൈ 22) ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി തുറന്നു. ഇതോടെ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 13 ആയി. 100 കുടുംബങ്ങളിലെ 379 പേരാണ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. ഇതില്‍ 144 പുരുഷന്‍മാരും 162 സ്ത്രീകളും 71 കുട്ടികളും ഉള്‍പ്പെടുന്നു.
ക്യാമ്പുകളുടെ വിശദ വിവരം ചുവടെ.
1. നാട്ടകം നിര്‍മിതി കോളനി ഹാള്‍- 10 കുടുംബങ്ങള്‍, 49 പേര്‍
2. എസ്.എന്‍. എല്‍.പി.എസ് സംക്രാന്തി-എട്ടു കുടുംബങ്ങള്‍, 28 പേര്‍
3. പള്ളിപ്പുറം സെന്‍റ് മേരീസ് ചര്‍ച്ച് ഹാള്‍- 14 കുടുംബങ്ങള്‍, 43 പേര്‍
4. പാറമ്പുഴ പി.എച്ച്.എസി – രണ്ടു കുടുംബങ്ങള്‍, ഒന്‍പതു പേര്‍
5. കാരാപ്പുഴ എച്ച്.എസ്.എസ്- ആറു കുടുംബങ്ങള്‍, 18 പേര്‍
6. കോട്ടയം സി.എന്‍.ഐ എല്‍.പി.എസ് -രണ്ടു കുടുംബങ്ങള്‍, ഏഴു പേര്‍
7. കോട്ടയം ടൗണ്‍ എല്‍.പി.എസ്- മൂന്നു കുടുംബങ്ങള്‍, 13 പേര്‍
8. തിരുവാര്‍പ്പ് ഗവണ്‍മെന്‍റ് യു.പി.എസ് – ആറു കുടുംബങ്ങള്‍, 26പേര്‍
9. മുട്ടമ്പലം അമാനത്ത് ബില്‍ഡിംഗ് – 13 കുടുംബങ്ങള്‍, 57 പേര്‍
10. നാട്ടകം അമൃതാ സ്കൂള്‍ – 7 കുടുംബങ്ങള്‍, 26 പേര്‍
11. നാഗമ്പടം സെന്‍റ് ജോര്‍ജ് ബേക്കറി ബില്‍ഡിംഗ് – 11 കുടുംബങ്ങള്‍, 32 പേര്‍
12. പുന്നത്തറ സെന്‍റ് ജോസഫ്സ് എച്ച്.എസ് – ഒരു കുടുംബം, 4 പേര്‍
13. കുറിച്ചി മണ്ണങ്കര സ്ത്രീപഠന കേന്ദ്രം – 17 കുടുംബങ്ങള്‍, 67 പേര്‍