സംസ്ഥാനത്തെ കെൽട്രോൺ നോളജ് സെന്ററുകളിൽ നടത്തുന്ന ഒരു വർഷത്തെ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. വിശദ വിവരങ്ങൾക്ക് കെൽട്രോൺ നോളെജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളെജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം വിലാസവുമായി ബന്ധപ്പെടാം. ഫോൺ: 9388338357, 7561866186.

കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് കോഴ്‌സ്

കെൽട്രോൺ നടത്തുന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ/ ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ, നെറ്റ്വർക്ക്, ലാപ്ടോപ് റിപെയർ, ഐ.ഒ.റ്റി, സി.സി.ടി.വി ക്യാമറ ആൻഡ് മൊബൈൽ ടെക്നോളജി എന്നിവയിൽ പരിശീലനം നൽകും.

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ അപേക്ഷ നൽകണം. അപേക്ഷകൾ ksg.keltron.in ൽ ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 30. ഫോൺ: 0471 2325154, 4016555

ആനിമേഷൻ മൾട്ടിമീഡിയ കോഴ്സുകൾ

തിരുവനന്തപുരത്തുള്ള കെൽട്രോൺ സെന്ററിൽ വിവിധ മൾട്ടിമീഡിയ ആനിമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി., പ്ലസ്.ടു, ഐ.ടി.ഐ. വി.എച്ച്.എസ്.ഇ, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിങ്ങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, ഡിപ്ലോമ ഇൻ ത്രീഡി അനിമേഷൻ വിത്ത് സ്പെഷലൈസേഷൻ ഇൻ ഡൈനാമിക്സ് ആൻഡ് വി.എഫ്. എക്സ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് വെബ് ഡിസൈൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈൻ കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471 2325154, 0471 4016555.

ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്മെന്റ് ഡിപ്ലോമ 

കെൽട്രോണിന്റെ വഴുതക്കാട് സെന്ററിൽ ഒരുവർഷത്തെ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷ ksg.ketlron.in ൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30.

വിശദവിവരങ്ങൾക്ക് നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറിവിമൻസ് കോളേജ്റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ 04712325154/ 4016555.