കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എസ്.ആർ.എം റോഡിലുളള എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സിൽ ഒഴിവുളള സീറ്റിലേക്ക് പ്രവേശനത്തിന് ജൂലൈ 30 വരെ അപേക്ഷിക്കാം അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത (അവസാന വർഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം). വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർക്കാർ, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങളിൽ ട്രാവൽ & ടൂറിസം ഓപ്പറേഷൻ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കും പബ്ലിക് റിലേഷൻ ഓഫീസർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലേക്കും ജോലിസാധ്യതയുണ്ട്. വിശദവിവരത്തിന് ഓഫീസിൽ നേരിട്ടോ 0484-2401008 എന്ന നമ്പറിലോ ബന്ധപ്പെടണം.