ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് തതുല്യ യോഗ്യത്യുളളവർ 30ന് രാവിലെ പത്തിന് ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.gecbh.ac.in സന്ദർശിക്കുക.