ഹരിത കേരളം മിഷനും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക്  ചേന്തിട്ടപ്പടിയിലെ അച്ചന്‍കോലില്‍ ആറിന്റെ തീരത്ത്  തുടക്കമായി. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നടീല്‍ ഉത്സവം  ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും നമ്മുടെ നാടിന് കൈമോശം വന്നുകൊണ്ടിരിക്കുന്ന ജൈവ പാര്യമ്പര്യത്തേയും ഔഷധ സമ്പത്തിനേയും തിരികെ കൊണ്ടുവരാനും പച്ചത്തുരുത്ത് പദ്ധതിയിലുടെ സാധിക്കുമെന്ന് എംപി പറഞ്ഞു.
പച്ചത്തുരുത്തിനായി കണ്ടെത്തിയ ഒന്നേകാല്‍ എക്കര്‍ സ്ഥലത്ത് ക്യഷി ഓഫീസറിന്റെ നിര്‍ദേശപ്രകാരം അനുയോജ്യമായ തൈകളാണ് നട്ടത്. വൃക്ഷതൈ നടാന്‍ നിലമൊരുക്കിയതും കുഴികള്‍ എടുത്തതും തൊഴിലുറപ്പ് തൊഴിലാളികളാണ്. വൃക്ഷതൈകളുടെ സംരക്ഷണ ചുമതലയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ്.