ടി കെ ശ്രീധരൻ ചാരിറ്റബിൾ ട്രസ്റ്റിനു  എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസിന്റെ താക്കോൽ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ കൈമാറി. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ആംബുലൻസ് വാങ്ങുന്നതിനുള്ള തുക എംഎൽഎ ഫണ്ടിൽ നിന്നും കൈമാറിയത്.
2016-17 വർഷത്തിൽ 3.50 ലക്ഷവും 2018-19 വർഷത്തിൽ 3.55 ലക്ഷവും എംഎൽഎ ഫണ്ടിൽ നിന്നും നൽകി. ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രഥമ ആർദ്രം പുരസ്കാരം ലഭിച്ച കുരുവട്ടൂർ ഗ്രാമപഞ്ചായത്തിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
 കുമ്മങ്കോട്ട് താഴത്ത് നടന്ന ചടങ്ങിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.അപ്പുക്കുട്ടൻ വൈസ് പ്രസിഡണ്ട് ടി കെ മീന,  സെക്രട്ടറി റോസമ്മ,  പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.