കോർപ്പറേഷൻ കുടുംബശ്രീ സി ഡി.എസ് സംഘടിപ്പിച്ച സർഗോത്സവത്തിന്റെ സമാപന ചടങ്ങ് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിളാ മാൾ എവർറോളിങ്ങ് ട്രോഫിക്കു വേണ്ടി നാല് ദിവസം നീണ്ടു നിന്ന  കലാമത്സരത്തിൽ 132 പോയിന്റ് നേടി സി.ഡി.എസ് നോർത്ത് ട്രോഫി കരസ്ഥമാക്കി.   20 ഇനങ്ങളിലായി വിവിധ വാർഡുകളിൽ നിന്നുള്ള 1500 ൽപരം മത്സരാർത്ഥികളാണ് പങ്കെടുത്തത്.
88 പോയിന്റ് നേടി സി.ഡി.എസ് സൗത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഏറ്റവും കൂടുതൽ പോയിൻറ് നേടിയ വാർഡിനുള്ള ട്രോഫി മൊകവൂർ വാർഡ് നേടി.വിജയികൾക്കുള്ള സമ്മാനദാനവും   മന്ത്രി നിർവ്വഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ  അനിത രാജൻ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബാബു പറശ്ശേരി വിശിഷ്ടാതിഥിയായി.
 ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി ബാബുരാജ് ,കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് ,ജില്ലാ മിഷൻ അസി.കോർഡിനേറ്റർ  ടി.ഗിരീഷ് കുമാർ ,അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം.ആതിര ,സി ഡി എസ്  നോർത്ത് ചെയർപേഴ്സൻ ടി.കെ ഗീത ,യുണിറ്റി ഗ്രൂപ്പ് സെക്രട്ടറി കെ.വിജയ തുടങ്ങിയവർ പങ്കെടുത്തു.  പ്രോജക്ട് ഓഫീസർ എം.വി.റംസി ഇസ്മായിൽ സ്വാഗതവും എൻ.  ജയശീല നന്ദിയും പറഞ്ഞു.