ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ റഷ്യക്കാരന്‍ ഇവാന്‍ കോസ്ലേചോവ് റാപിഡ് രാജയും ഇന്ത്യക്കാരി ശിഖ ചൗഹാന്‍ റാപിഡ് റാണിയുമായി. ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ സൂപ്പര്‍ ഫൈനല്‍ എന്നിവയിലെ ഒന്നാംസ്ഥാനവും പ്രൊഫഷണല്‍ സ്ലാലോമില്‍ നേടിയ മൂന്നാംസ്ഥാനവുമാണ് ഇവാനെ ചാമ്പ്യന്‍ഷിപ്പിലെ ‘രാജാവാ’ക്കിയത്.
കയാക്കിങ് രംഗത്തെ ഇന്ത്യന്‍ പ്രതീക്ഷയാണ് റാപിഡ്‌റാണി പട്ടം നേടിയ മധ്യപ്രദേശുകാരി ശിഖ ചൗഹാന്‍. മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരി റാപിഡ് റാണിയാകുന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഇന്ത്യന്‍ ടീമംഗമാണ് പതിനാറു വയസുകാരിയായ ശിഖ. ഫെസ്റ്റിവലില്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനമാണ് നടന്നത്. സൂപ്പര്‍ ഫൈനലില്‍ ഏഴാമതെത്തി ‘ലോക്കല്‍ ബോയ്’ നിധിന്‍ദാസും മികച്ച പ്രകടനമാണ് പുറത്തെടുത്ത്.