കൊച്ചി: പ്രളയത്തിൽ നശിഞ്ഞ കുടുംബശ്രീ കൃഷിയിടങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടത്തുന്ന സമൃദ്ധി ക്യാമ്പെയിന് കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷെറീന അബ്ദുൾ കരീമിന്റെ 25 സെന്റ് തരിശുനിലത്ത് പച്ചക്കറിതൈ നട്ടാണ് ക്യാമ്പെയിന് തുടക്കം കുറിച്ചത്.
ഓരോ വാർഡിലും പുതുതായി അഞ്ച് കൃഷി ഗ്രൂപ്പുകൾ തുടങ്ങുക, പത്ത് ഏക്കർ തരിശു നിലത്തിൽ കൃഷി ചെയ്യുക തുടങ്ങിയവയാണ് സമൃദ്ധി ക്യാമ്പെയിനിന്റെ ലക്ഷ്യങ്ങൾ. ബ്ലോക്ക് കോർഡിനേറ്റർ സുചിത്ര കെ.എസ് പദ്ധതി വിശദീകരിച്ചു. മുൻ കൃഷി ഓഫീസർ പ്രദീപ് കൃഷി അവബോധന ക്ലാസ്സ് നടത്തി.
കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ബാബു, പഞ്ചായത്ത് അംഗങ്ങളായ കരീം, ലിസി റാഫേൽ, വി.എച്ച് ജമാൽ, പി.എൻ സന്തോഷ്, ഡെലീന ബിജു, വനജ അശോകൻ, ആശ സിന്തിൽ, കുടുംബശ്രീ ചെയർപേഴ്സൺ സി.വി ശാന്ത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ക്യാപ്ഷൻ: കോട്ടുവള്ളി പഞ്ചായത്തിൽ ആരംഭിച്ച സമൃദ്ധി ക്യാമ്പെയിൻ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു