കൊല്ലം: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള മൂന്ന് എ വിജ്ഞാപനത്തിന് അനുബന്ധമായ മൂന്ന് സി പ്രകാരം നല്‍കിയിട്ടുള്ള അപേക്ഷപങ്ങള്‍, പരാതികള്‍ എന്നിവയി•േലുള്ള ഹിയറിംഗിന് തുടക്കം.

ഇത്തിക്കര മുതല്‍ കടമ്പാട്ടുകോണംവരെയുള്ള പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിച്ചത്. ആകെ ലഭിച്ച 115 പരാതികളില്‍ 99 പേര്‍ ഹിയറിംഗില്‍ പങ്കെടുത്തു. ചാത്തന്നൂര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ നടന്ന ഹിയറിംഗിന് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍പിള്ള, വാല്യുവേഷന്‍ അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്‍, സ്പെഷ്യല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ മനു, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

ശക്തികുളങ്ങര മുതല്‍ ഇത്തിക്കര വരെയുള്ള പ്രദേശങ്ങളിലെ പരാതികള്‍ ജൂലൈ 30ന്
പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന വടക്കേവിള സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ നടക്കുന്ന ഹിയറിംഗില്‍ പരിഗണിക്കും.