ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ സഹകരണത്തോടെ 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ എംപ്ലോയബിലിറ്റി ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. ട്രെയിനിംഗ് പൂര്‍ത്തീകരിച്ചവര്‍ക്ക് കമ്പനി നടത്തുന്ന റിക്രൂട്ട്മെന്റ് നടപടികളില്‍ പങ്കെടുത്ത് ജോലി നേടാന്‍ അവസരമുണ്ടാകും.

2018, 2019 വര്‍ഷങ്ങളില്‍ ബിരുദം നേടിയ 22 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ട്രെയിനിംഗില്‍ പങ്കെടുക്കാന്‍ അവസരം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

ബി.എ എക്കണോമിക്സ്, ബി.എസ്.സി ഐ.ടി, ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഐ.എസ്.എം, ബി.എസ്.സി സോഫ്റ്റ്വെയര്‍, സ്റ്റ്റ്റിസ്റ്റിക്സ്, ബി.സി.എ എന്നീ വിഷയങ്ങള്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും ട്രെയിനിംഗില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0491 2505435, 9495621499.