ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 24 റോഡുകളുടെയും
അനുബന്ധ റോഡുകളുടെയും പണി നവംബര്‍ 10 ന് അകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 7.5 കോടി രൂപ ചിലവഴിച്ച് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന അത്തിക്കയം – വെച്ചൂച്ചിറ റോഡ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 150 മുതല്‍ 200 വരെ പാലങ്ങള്‍ക്ക് കേടുപാടുകള്‍ വന്നിട്ടുണ്ട്. 50 എണ്ണത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചു. ബാക്കിയെല്ലാം പൂര്‍ത്തിയാകുമ്പോഴേക്കും 2000 കോടി രൂപ ചെലവ് വരുമെന്നും മന്ത്രി പറഞ്ഞു.
രാജു എബ്രഹാം എം എല്‍ എ യോഗത്തില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു , പഞ്ചായത്ത് പ്രസിഡന്റുമാരായ മോഹന്‍രാജ് ജേക്കബ്, റോസമ്മ സ്‌കറിയ, ജില്ലാ പഞ്ചായത്തംഗം എം ജി കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മീനു എബ്രഹാം, ബി ബിന്‍ മാത്യു. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍ അനില്‍കുമാര്‍, ആര്‍ വരദരാജന്‍, സിറിയക് തോമസ്, എസ് ആര്‍ സന്തോഷ് കുമാര്‍, ബി രാജശ്രീ, ടി കെ ജെയിംസ്, ബിനു തെളളിയില്‍, ലാല്‍ജി ഏബ്രഹാം, സജി ഇടിക്കുള, എം വി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.