അങ്കമാലി: ഐസിഡിഎസ് പ്രൊജക്ടിന്റെയും അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി പൊതു ഇടങ്ങൾ സർക്കാർ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ മുലയൂട്ടൽ മുറികൾ സജ്ജീകരിക്കുന്നതിനായി ഒപ്പുശേഖരണ കാമ്പയിൻ നടത്തി.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സ സേവ്യർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരാംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഐ സി ഡി എസ് ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ , പോലീസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ കാമ്പയിനിൽ പങ്കെടുത്തു.