സംസ്ഥാനത്തിന്റെ വികസന വായ്പകൾ സംബന്ധിച്ച് ഉപദേശം നൽകുന്നതിന് ഉപദേഷ്ടാവിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർ.ബി.ഐ, ദേശസാത്കൃത ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ/മുകളിലുള്ള തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.
ട്രഷറി പ്രവർത്തനങ്ങൾ സംബന്ധിച്ച് അറിവുണ്ടാകണം. പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അപേക്ഷകൾ ആഗസ്റ്റ് 31നകം അഡീഷണൽ ചീഫ് സെക്രട്ടറി, ഫിനാൻസ് (എസ്.എസ്) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ലഭിക്കണം.