സംസ്ഥാനത്തെ വിവിധ എൻജിനിയറിങ് കോളേജുകളിൽ രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള ലാറ്ററൽ എൻട്രി ബി.ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് എട്ടിന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.റ്റി) നടത്തുന്നു.

ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ജനറൽ വിഭാഗത്തിൽ 1086 വരെ, എസ്.ഇ.ബി.സി & ഒ.ഇ.സി 1556 വരെ, എസ്.സി/എസ്.റ്റി വിഭാഗത്തിൽ 896 വരെയുള്ളവരിൽ ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്ക് പങ്കെടുക്കാം. ഇപ്പോൾ അഡ്മിഷൻ ലഭിച്ചു കോളേജിൽ ചേർന്നവർക്ക് സ്ഥാപനമേധാവിയുടെ അനുമതിയോടുകൂടി (എൻ.ഒ.സി) പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് www.admissions.dtekerala.gov.in സന്ദ
ർശിക്കുക.

സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്ന് രാവിലെ ഒൻപതിന് കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്ത് ഹാജരായി രജിസ്‌ട്രേഷൻ നടത്തണം.