കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താൻ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊച്ചിയിൽ അശാസ്ത്രീയമായ മത്സ്യ ബന്ധനം വർദ്ധിക്കുന്നുവെന്നും ഇത് മത്സ്യ സമ്പത്ത് കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയനുകളും ജനപ്രതിനിധികളും ജനങ്ങളും ഒറ്റക്കെട്ടായി നിന്നാൽ അശാസ്ത്രീയമായ മത്സ്യ ബന്ധനം തടയാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാട്ടിപ്പറമ്പ്- നമ്പ്യാപുരം പാലം (കളത്ര പാലം) ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉദ്ഘാടന സമ്മേളനത്തിൽ കൊച്ചി എംഎൽഎ കെ.ജെ മാക്സി അധ്യക്ഷനായി. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ മുഖ്യ പ്രഭാഷണം നടത്തി. ജോൺ ഫെർണാണ്ടസ് എംഎൽഎ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. അനിത ഷീലൻ, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, കെ.ഡി പ്രസാദ്, ലിസ്സി നെൽസൻ, എൻ.ജെ ജോയി, എ.ജെ മനേഷ്, പി.എ പീറ്റർ, എം. ഉമ്മർ, പി.എ ഖാലിദ്, ഇ.കെ മുരളീധരൻ, പ്രവീൺ ദാമോദര പ്രഭു, പി.കെ അനിൽ കുമാർ, വിജി കെ തട്ടാമ്പുറം തുടങ്ങിയവർ സംസാരിച്ചു.