വാഴക്കുളം: തടിയിട്ടപറമ്പു പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ തെക്കേ വാഴക്കുളം ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണം നടത്തി. വാഴക്കുളം ഗ്രാമ പഞ്ചായത്തു വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീമതി. വിജി സണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു.
തടിയിട്ടപറമ്പു പോലീസ് സ്റ്റേഷൻ
സബ് ഇൻസ്‌പെക്ടർ രാജേഷ് എസ്.പി.സി. ഫ്ലാഗ് ഹോസ്റ്റിങ് നടത്തി. എസ് പി സി ദിന സന്ദേശവും നൽകി.
എസ്.പി.സി. അംഗങ്ങൾക്ക് എ.വി.റ്റി. നാച്ചുറൽ സ്പോൺസർ ചെയ്ത
പി.ടി. യൂണിഫോം എ.വി.റ്റി നാച്ചുറൽ സീനിയർ വൈസ് പ്രസിഡന്റ് തോമസ് കടവൻ’ വിതരണം ചെയ്തു.

പി ടി എ പ്രസിഡന്റ് കെ കെ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.വി.റ്റി. നാച്ചുറൽ എ. ജി.എം ലത രാജേഷ് , സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ഫൈസൽ ബിൻ മുഹമ്മദ് അധ്യാപകരായ ചന്ദ്രിക, സോമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.