കൊച്ചി: കൊച്ചി കാൻസർ സെന്റർ  നിർമ്മാണ അവലോകന യോഗം ചേർന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർമാണ പുരോഗതികൾ വിലയിരുത്തി. ഷെഡ്യൂളിന് പുറകിലാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്.
2020 ജൂലൈ മാസത്തിന്  മുൻപ്  നിർമ്മാണം  പൂർത്തിയാക്കാൻ കരാറുകാരന് മന്ത്രി കർശന നിർദേശം നൽകി. നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റലിന്റെ മാനദണ്ഡപ്രകാരം  ഗുണനിലവാരം ഉറപ്പു വരുത്തി പണി പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. ഇൻകെല്ലാണ് കൺസൾട്ടിംഗ് ഏജൻസി.
കൊച്ചി  ക്യാൻസർ റിസർച്ച് സെന്ററിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ് , കൊച്ചിൻ ക്യാൻസർ സെൻറർ ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസ് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത് കുമാർ, ആർ എം ഒ ഡോ . പോൾ ജോർജ് ഇൻകെൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു