കേരളത്തിന്റെ തനത് ക്ലാസിക് കലാരൂപങ്ങളെ പരിപോഷിപ്പിക്കുവാനും യുവമനസുകളില്‍ കലാമൂല്യം ഉണര്‍ത്തുവാനും ലക്ഷ്യമിട്ട് സാംസ്‌ക്കാരിക വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവിഷ്‌ക്കരിച്ചിട്ടുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിക്ക് മഞ്ചേശ്വരം ബ്ലോക്കില്‍ തുടക്കമായി.
പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ കലാപരിശീലനത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് മാതാ ദിവാകര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന നാട്ടുകലകളെയും കലാകാരന്‍മാരെയും കണ്ടെത്തുകയും അവര്‍ക്കാവശ്യമായ പരിശീലനം നല്കി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് എകെഎം അഷ്‌റഫ് പറഞ്ഞു.
അന്യം നിന്നുകൊണ്ടിരിക്കുന്ന നാട്ടു നന്മകളെ തിരിച്ചുപിടിക്കാനും കൂട്ടായ്മയുടെയും സമഭാവനയുടെയും ഒരു നല്ല നാളയെ കെട്ടിപടുക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്നട ചലചിത്ര താരങ്ങളായ യോഗിഷ്, പ്രകാശ് തുമിനാട് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
കൊറഗ സമുദായത്തില്‍ നിന്നും ആദ്യമായി എംഫില്‍ ഒന്നാം റാങ്ക് നേടിയ മീനാക്ഷിയെ ചടങ്ങില്‍ അനുമോദിച്ചു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ അസീസ്, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി എ അബ്ദുള്‍ മജീദ്, പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി, മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ ശാരദ, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് ഷുക്കൂര്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ ബഹറിന്‍ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് സുഹറ, ബ്ലോക്ക് പഞ്ചായത്ത് മെബര്‍മാരായ മിസ്ബാന, സായിറ ബാനു, ഹസീന, സവിത ബാളികെ, ആശാലത, സപ്രിന, ശ്രീമാന്‍ പ്രസാദ് റൈ, കെ ആര്‍ ജയാനന്ദ, സദാശിവ, പ്രദീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍ ഫെല്ലോഷിപ്പ് കലാകാരന്‍മാരായ സതീശകെ, മോഹന്‍ പദ്രെ, രതീഷ് ടി, രാഹുല്‍ രാജ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം കലാപരിപാടികളും നടന്നു.