റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരായ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെട്ടിട്ടുള്ളതായി പരാതി ലഭിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍ അതത് ഡി.ഡി.ഒ പരിശോധിച്ച് ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കി നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് സര്‍ക്കുലര്‍ വഴി നിര്‍ദേശിച്ചിരുന്നു. 2017 ഡിസംബര്‍ 31നുശേഷവും അനര്‍ഹര്‍ ഉള്‍പ്പെട്ടതായി പരാതി ലഭിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട ഡി.ഡി.ഒയ്ക്കും എതിരെയായിരിക്കും കര്‍ശന നടപടി.