നാളെ(ആഗസ്റ്റ് 10) എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
12 മുതൽ 20 സെമി വരെ അളവിൽ മഴ ഉണ്ടായേക്കും. മഴയുടെ തീവ്രത അല്പം കുറഞ്ഞാലും തുടർച്ചയായ മഴ ഉണ്ടാകും. വൈകുന്നേരങ്ങളിൽ മലയോരങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം.
മറ്റു ജില്ലകളിൽ ആഗസ്റ്റ് 11 മുതൽ മഴയ്ക്ക് ശമനമുണ്ടാകും.
എന്നാൽ 13 ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ 13 മുതൽ 16 വരെ മഴ വീണ്ടും ശക്തിപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.
