മലമ്പുഴ ഡാം തുറക്കാനുള്ള സാഹചര്യം നിലവിലില്ല. കഴിഞ്ഞവര്‍ഷം ഇതേദിവസം ഉണ്ടായിരുന്നതിനെക്കാള്‍ 42.64 ശതമാനം കുറവ് ജലം മാത്രമേ ഇപ്പോഴും മലമ്പുഴയിലുള്ളൂ. അതേസമയം ജലസേചന വകുപ്പിന് കീഴിലുള്ള കാരപ്പുഴ, കാഞ്ഞിരപ്പുഴ, കുറ്റ്യാടി, വാളയാര്‍, മംഗലം, മലങ്കര ഡാമുകള്‍ തുറന്നുവിട്ടിട്ടുണ്ട്.

ജല അതോറിട്ടിയുടെ കീഴിലുള്ള അരുവിക്കര ഡാമില്‍നിന്നും ഇന്ന് കൂടുതല്‍ ജലം തുറന്നുവിടും. രാവിലെ 11 മുതല്‍ ഷട്ടര്‍ 80 സെ.മി. ആയി ഉയര്‍ത്തി. എല്ലാ ഉദ്യോഗസ്ഥരോടും ഇന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ സഹായം വേണ്ട വയനാട്ടിലേക്ക് അധികം ജീവനക്കാരെ വിന്യസിച്ചു. വടക്കന്‍ ജില്ലകളില്‍നിന്നുമാണ് ഇവരെ വയനാടിലേക്ക് നിയോഗിച്ചത്.