രക്ഷാപ്രവർത്തനങ്ങൾക്കായി വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും കഴിക്കേണ്ടതാണ്.

പകർച്ചവ്യാധി ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം സ്വീകരിക്കേണ്ടതാണ്.
ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവർ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറേണ്ടതാണ്.

വീടിൻറെ അവശിഷ്ടങ്ങളും മരച്ചില്ലകളും മണ്ണിനടിയിൽ ഉള്ളതിനാൽ ശരീരത്തിൽ മുറിവേൽക്കാതെ ശ്രദ്ധിക്കേണ്ടതാണ്.
വീണുകിടക്കുന്ന വൈദ്യുതി പോസ്റ്റുകളിലും കമ്പികളിലും വൈദ്യുതി ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ അവയെ മാറ്റുവാൻ ശ്രമിക്കാവു.

വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളിൽ അവയുടെ ആഴം അ റിയാതെ ഇറങ്ങരുത്.
ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന സ്ഥലത്തെ സന്നദ്ധ പ്രവർത്തകരും ഡോക്‌സിസൈക്ലിൻ ഗുളിക കഴിച്ചുവെന്നു ഉറപ്പുവരുത്തുക.