ജില്ലയില്‍ വിവിധ താലൂക്കുകളിലായി 104 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇരിട്ടി താലൂക്കില്‍ 20 ക്യാംപുകളിലായി 2525 പേരും തളിപ്പറമ്പ് താലൂക്കില്‍ 31 ക്യാംപുകളിലായി 2720 പേരും കണ്ണൂര്‍ താലൂക്കില്‍ 24 ക്യാമ്പുകളിലായി 2375 പേരും തലശ്ശേരി താലൂക്കില്‍ 19 ക്യാമ്പുകളിലായി 1560 പേരും പയ്യന്നൂര്‍ താലൂക്കില്‍ 10 ക്യാംപുകളിലായി 563 പേരുമാണ് ഉള്ളത്.