വയനാട്: ജില്ലയില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലൊഴികെ മറ്റിടങ്ങളില്‍ വൈദ്യുതി തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിച്ചു കൊണ്ടിരിക്കുന്നതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ മഴ കുറഞ്ഞ് അപകടാവസ്ഥ മാറുന്നതിനനുസരിച്ച് വൈദ്യുതിബന്ധം പുനസ്ഥാപിക്കും. മഴ കനത്തതിനെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ എല്ലാവരും സജീവമായി പ്രവര്‍ത്തിക്കുകയും കെ.എസ്.ഇ.ബിയുടെ എല്ലാ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലും വൈദ്യുതിബന്ധം ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.