റീലീഫ് ക്യാമ്പുകളിൽ കഴിയുന്ന പ്രളയബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണം തേടുന്നു. പായ, കമ്പിളിപുതപ്പ്, അടിവസ്ത്രങ്ങൾ, മുണ്ട്, നൈറ്റി, കട്ടികളുടെ വസ്ത്രങ്ങൾ, ഹവായ് ചെരിപ്പ്, സാനിറ്ററി നാപ്കിൻ, സോപ്പ്, ഡെറ്റോൾ, സോപ്പ് പൗഡർ, ബ്ലീച്ചിംഗ് പൗഡർ, ക്ലോറിൻ, ബിസ്‌ക്കറ്റ്, അരി, പഞ്ചസാര, ചെറുപയർ, പരിപ്പ്, കടല, വെളിച്ചെണ്ണ തുടങ്ങിയ അവശ്യവസ്തുക്കളാണ് നൽകേണ്ടത്. സന്നദ്ധ സംഘടനകൾ സമാഹരിക്കുന്ന അവശ്യസാധനങ്ങൾ ജില്ലാ-താലൂക്കുതലങ്ങളിൽ സജ്ജീകരിച്ച കളക്ഷൻ സെന്ററുകൾ വഴി ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ അർഹതപ്പെട്ടവർക്ക് എത്തിക്കുന്നതിനുളള സജ്ജീകരണം നടത്തിയിട്ടുളളതായി ജില്ലാകളക്ടർ എ.ആർ അജയകുമാർ പറഞ്ഞു.