പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രോജക്ട് അവതരണത്തിനുള്ള മുഖ്യവിഷയം നമുക്കു ചുറ്റുമുള്ള ജൈവവൈവിധ്യം എന്നതാണ്. തദ്ദേശ സ്‌കൂള്‍ പരിസര-തീരദേശ ജൈവവൈവിധ്യം, തദ്ദേശ കാര്‍ഷിക ഇനങ്ങളുടേയും കന്നുകാലികളുടേയും ജൈവവൈവിധ്യം, കാവുകളുടേയും, ഭൂമിക്കടിയിലേയും ജൈവവൈവിധ്യം, ജൈവൈവിധ്യം നേരിടുന്ന ഭീഷണി എന്നിവയാണ് ഉപവിഷയങ്ങള്‍.
ഉപവിഷയങ്ങളില്‍ ഒരെണ്ണം തിരഞ്ഞെടുത്ത് പ്രോജക്ട് തയ്യാറാക്കാം. ഒപ്പം ചിത്രരചന, ക്വിസ്സ് മത്സരവും ഉണ്ടാവും. നിബന്ധനകളും, മാര്‍ഗ നിര്‍ദ്ദേശങ്ങളും അതത് വിദ്യാലയങ്ങളില്‍ ലഭ്യമാണ്.
സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അഫിലിയേറ്റഡ് അണ്‍എയ്ഡഡ് സ്‌കൂളുകളിലെ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. തിരുവനന്തപുരം ജില്ലയിലെ മത്സരം ജനുവരി 27 നു ആര്‍ട്‌സ് കോളേജില്‍ നടക്കും.
പത്തുപേജില്‍ കവിയാത്ത പ്രോജക്ട് ഇംഗ്ലീഷിലോ, മലയാളത്തിലോ തയ്യാറാക്കി ജനുവരി 20 നു നാലുമണിക്കകം തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. സ്‌കൂളുകള്‍ക്ക് പങ്കെടുക്കാന്‍ www.keralabiodiversityboard. org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895133841, 8547148380.