കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളായ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ ബി.ഫാം കോഴ്‌സിന്റെ 2019-2020 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14ന് രാവിലെ 10.30 ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലെ കോൺഫറൻസ് ഹാളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.

പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും അസൽ സർട്ടിഫിക്കറ്റുകൾ, അസൽ ടി.സി., പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള മറ്റ് രേഖകൾ എന്നിവ സഹിതം ഹാജരാകുന്ന വിദ്യാർത്ഥികളെ മാത്രമേ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷനിൽ പരിഗണിക്കുകയുള്ളു. ഒഴിവുകൾ, സ്‌പോട്ട് അഡ്മിഷൻ സംബന്ധമായ മറ്റ് വിവരങ്ങൾ എന്നിവ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ  https://www.dme.kerala.gov.in  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.