പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ബി.ടെക്ക് (സിഎസ്ഇ, ഇസിഇ, സിഇ, എഇആന്റ്‌ഐ, ഐടി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14 രാവിലെ 11ന് കോളേജിൽ നടക്കും.

കേരള എൻട്രൻസ് 2019 വിജയിച്ച വിദ്യാർത്ഥിനികൾ വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ സർട്ടിഫിക്കറ്റ്, കീം 2019 ഡാറ്റ ഷീറ്റ്, ടി.സി, ഫീസ് എന്നിവയുമായി സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം.  വിശദവിവരങ്ങൾക്ക്: www.lbsitw.ac.in.  ഫോൺ: 0471-2349232, 9447347193, 9447076711.