കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ്  കോ-ഓപറേറ്റീവ് സൊസൈറ്റി ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് 41295 രൂപ വിലവരുന്ന പഠനോപകരണങ്ങള്‍ നല്‍കി.    നോട്ട് ബുക്ക്, കുട, സ്‌കൂള്‍ ബാഗ്, സ്‌കെച്ച് പെന്‍’ വാട്ടര്‍ബോട്ടില്‍, സ്‌കെയില്‍, ഷാര്‍പ്നര്‍ തുടങ്ങിയവയാണ് സംഭാവന ചെയ്തത്.
 ജില്ലാ കളക്ടറുടെ ചേമ്പറില്‍ സൊസൈറ്റി ഭാരവാഹികളില്‍ നിന്ന്  ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു സ്വീകരിച്ചു.   പ്രസിഡണ്ട് ടി കെ രാജശേഖരന്‍, സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി, വൈസ് പ്രസിഡണ്ട് കെ.രാഘവന്‍, ഡയറക്ടര്‍മാരായ കെ.വി.രമേശന്‍ ദിനേശന്‍, വിനോദ് , മാനേജര്‍ വിനോദ്  ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ എന്നിവര്‍ പങ്കെടുത്തു.