ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ സെന്ററുകളില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമോഷന്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്‌സിന് ബിരുദമാണ് യോഗ്യത. മറ്റു രണ്ടു കോഴ്‌സുകളിലേക്കും എസ്.എസ്.എല്‍.സി യാണു യോഗ്യത. പട്ടിക വിഭാഗം/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യത്തോടൊപ്പം സ്റ്റൈപ്പന്റും ഒ.ബി.സി / മുന്നോക്ക വിഭാഗം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0491-2646303 (തിരൂര്‍) 0494-2423599 (വളാഞ്ചേരി)