2018 ഫെബ്രുവരി മാസത്തില്‍ നടക്കുന്ന എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് ഒന്ന് മുതല്‍ നാലുവരെ യുളള സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് 2013,2014, 2015, 2016 വര്‍ഷങ്ങളില്‍ പ്രവേശനം ലഭിച്ച ട്രെയിനികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നിര്‍ദ്ദിഷ്ട മാതൃക ഫോറത്തില്‍ സമര്‍പ്പിക്കണം. ട്രെയിനികള്‍ പരീക്ഷാ ഫീസിനത്തില്‍ 150 രൂപ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ 0230-L&E-00-800-other Receipts -88-other items എന്ന ശീര്‍ഷകത്തില്‍ ഒടുക്കി ചലാന്റെ അസ്സലും പകര്‍പ്പും സഹിതം പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ്, മുമ്പ് പങ്കെടുത്ത പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് ഷീറ്റിന്റെ പകര്‍പ്പ്, സെമസ്റ്റര്‍ പരീക്ഷ എഴുതിയ ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ്, രണ്ട് പാസപോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രണ്ട് സെറ്റ് അപേക്ഷ ജനുവരി 12ന് വൈകുന്നേരം നാലിന് മുമ്പായി ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ക്ക് സമര്‍പ്പിക്കണം. അഞ്ച് അവസരങ്ങള്‍ വിനിയോഗിച്ച ട്രെയിനികള്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ മലമ്പുഴ ഐ.ടി.ഐയിലും www.det.kerala.gov.in – ലും അറിയാം .