എം.ബി.എ 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള കെ-മാറ്റ് കേരള പ്രവേശന പരീക്ഷ കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബർ ഒന്നിന് നടത്തും.  അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക.

നവംബർ 10ന് വൈകിട്ട് നാലിനകം ഓൺലൈനായി അപേക്ഷിക്കണം. കെ-മാറ്റ് കേരള, സി-മാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷകളിലൊന്നിൽ അർഹത നേടുന്നവർക്കാണ് പ്രവേശനം.  അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2335133.