അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജില്‍ വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം.
 ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 26ന് രാവിലെ 10ന് കോളജില്‍ ഹാജരാകണം. ഫോണ്‍: 04734 – 231995.