പത്തനംതിട്ട: പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി കൊല്ലം ടി.കെ.എം കോളജും. കോളജ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഇരുപത്തി അയ്യായിരം രൂപയുടെ അവശ്യ സാധനങ്ങള്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റാണ് ടി.കെ.എം കോളജ് വിദ്യാര്‍ഥികളേയും അധ്യാപകരേയും കളക്ടറേറ്റില്‍ എത്തിച്ചത്.
കഴിഞ്ഞവര്‍ഷം മഹാപ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലകളിലൊന്നാണ് പത്തനംതിട്ട. ഇത്തവണയും വെള്ളം പൊങ്ങിയെങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ച് അപകടാവസ്ഥയിലല്ല. കഴിഞ്ഞ പ്രളയത്തില്‍ വിവിധ നാടുകളില്‍ നിന്ന് സഹായം ലഭിച്ചവരാണ്. ഇത്തവണ നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യുവാന്‍ നാം ബാധ്യസ്ഥരാണെന്നുള്ള കളക്ടറുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്  സഹായവുമായി കോളജും കൂടെ ചേര്‍ന്നത്.