കേരളത്തിന്റ കലാ-സാംസ്‌കാരിക പൈതൃകം അടുത്തറിയാനും ആസ്വദിക്കാനും അവസരമൊരുക്കി വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സി യും നടത്തുന്ന ഉത്സവം 2018 ന് തുടക്കമായി. ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലോകടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കൊല്ലത്ത് അനുഷ്ഠാന, നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇടയാക്കുന്ന ദീര്‍ഘവീക്ഷണമുള്ള പരിപാടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കാക്കാരിശ്ശി നാടകം, തെയ്യം എന്നിവയുടെ അവതരണത്തോടെയാണ് ഉത്സവം 2018ന് ഒദ്യോഗിക തുടക്കമായത്. ചാറ്റുചോനന്‍കളി, ആട്ടം എന്നിവ ബീച്ചിലും അരങ്ങേറി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത വേദികളില്‍ 25 ഇനം നാടന്‍ പരിപാടികളാണ് ജനുവരി 12 വരെയുള്ള സായാഹ്നങ്ങള്‍ സമ്പന്നമാക്കുക.