കൊച്ചി: മഹിളാ കിസാന്‍ സശാക്തീകരണ്‍ (എം.കെ.എസ്.പി) പദ്ധതിയുടെ ഭാഗമായി നടന്ന ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ബി.എഅബ്ദുൾ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ.അയ്യപ്പന്‍കുട്ടി, ജാന്‍സി ജോര്‍ജ്ജ്, സരള മോഹന്‍, അംഗങ്ങളായ ജോളി ബേബി, ഹിമ ഹരീഷ്, റസിയ റഹ്മത്ത്, ശാരദ മോഹന്‍, സോന ജയരാജ്, സെക്രട്ടറി ഇൻ ചാർജ് കെ.ജി. തിലകൻ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർക്കായി നടത്തിയ പരിപാടിയിൽ മൈത്രി എക്സിക്യൂട്ടീവ് ഡയറക്ടർ വിനോദ് കുമാർ , എം.കെ.എസ്.പി സി.ഇ.ഒ അബ്ദുൾ സലീം എന്നിവർ ക്ലാസുകൾ നയിച്ചു.