മകരവിളക്കിനോടനുബന്ധിച്ച് ഭക്തന്‍മാരെ വരവേല്‍ക്കുന്നതിനും ദിവ്യദര്‍ശനം സാധ്യമാക്കുന്നതിനും സന്നിധാനത്തും പരിസര പ്രദേശത്തും നടക്കുന്ന വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്യപ്തികരമാണന്ന് പോലീസ് സ്പെഷ്യല്‍ ഓഫിസര്‍ ദേബേഷ് കുമാര്‍ ബെഹ്റ അറിയിച്ചു. ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ് കോംപ്ളക്സില്‍ നടന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടകളില്‍ അമിത് വില ഈടാക്കുന്നത് തടയുന്നതിനായി ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് എല്ലാ കടകളിലും നിരന്തര പരിശോധ ഉറപ്പുവരുത്തുന്നുണ്ട്. ഇതുവരെ 100 ലധികം കേസുകള്‍ റജി്സറ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 44 കേസുകളില്‍ 2,00,500 തുക പിഴയായി ഈടാക്കി. ബാക്കിയുള്ള കേസുകളിലെ പ്രതികളെ താക്കീത് ചെയ്തു വിട്ടു. എല്ലാ കടകളിലും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതായും ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.ഇതിനു പുറമെ ആഹാരം കഴിച്ച് പുറത്തിറങ്ങുന്നവരുടെ ബില്‍ തുകയും കടയിലെ ബില്‍ തുകയും താരതമ്യം ചെയ്തു പരിശോധിക്കുന്നുമുണ്ട്.
ഈ വര്‍ഷം ശബരിമല തീര്‍ഥാടനത്തിനോടനുബന്ധിച്ച് 27പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ മലയാളികളും ആറുപേര്‍ തമിഴ്നാട്ടുകാരുമാണ്. ആന്ധ്രയില്‍നിന്ന് മൂന്നും തെലുങ്കാനയില്‍നിന്ന് രണ്ടും പോണ്ടിച്ചേരി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവും മരിച്ചിട്ടുണ്ട്. ഇതില്‍ ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരണമടഞ്ഞവരെ വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിട്ടുണ്ട്.
സന്നിധാനവും പരിസരവും ശുചീകരിക്കാന്‍ ഒമ്പത്് ടീമുകളിലായി 300 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയിട്ടുണ്ട്.
നിര്‍ദ്ദേശിച്ച മുഴുവന്‍ ബാരിക്കേഡുകളുടെയും നിര്‍മാണം പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ആവശ്യപ്പെടുന്ന പക്ഷം കൂടുതല്‍ നിര്‍മ്മിച്ച് നല്‍കും. മകരവിളക്ക് സംബന്ധിച്ച് മറ്റ് വകുപ്പുകളുമായി സഹകരിച്ച് അന്തിമ രൂപരേഖ തയ്യാറാക്കാനും കോര്‍ഡിനേഷന്‍ യോഗം പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ശരംകുത്തി ആലിന് സമീപം അപകടാവസ്ഥയില്‍ നിന്നിരുന്ന മരം മുറിച്ചുമാറ്റിയതായി ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ തെരുവിളക്ക് സ്ഥാപിക്കുന്ന പ്രവര്‍ത്തി എട്ടാം തിയ്യതിയോടെ പൂര്‍ത്തിയാകും.ഭക്തര്‍ക്ക് ചൂടാക്കിയ കുടിവെള്ളം എത്തിക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. നിലവില്‍ 7000ലിറ്റര്‍ ജലം സംഭരിച്ച് ലഭ്യമാക്കുന്നുണ്ട്. 403 പേര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.പമ്പ മുതല്‍ നടപ്പന്തല്‍വരെ കുടിവെള്ളം നല്‍കുന്നതായി അയ്യപ്പ സേവാസംഘത്തിന്റെ 100 സന്നദ്ധപ്രവര്‍ത്തകരെ കൂടി അധികമായി നിയമിച്ചിട്ടുണ്ട്. ഇതിനുപുറമെ ഓരോ ഓക്സിജന്‍ പാര്‍ലറുകളിലും നാല് വോളണ്ടിയര്‍മാരെ വീതവും ഏഴ് സ്ട്രെക്ച്ചറുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. അന്നദാനം തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ സഹകരിക്കുന്നുണ്ട്. ശുചീകരണ ക്ലീനിങ് സാനിട്ടേഷന്‍ വിഭാഗത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ പോലീസ് അസി.സ്പെഷ്യല്‍ ഓഫിസര്‍ എം.രമേഷ് കുമാര്‍ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.