ശബരിമല: സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തെ സമ്പൂര്‍ണ മാലിന്യവിമുക്തമാക്കുന്നതിന് പ്രവര്‍ത്തിക്കുന്നവര്‍ സന്നിധാനത്ത് ഒത്തുചേര്‍ന്ന് പുണ്യംപൂങ്കാവനം ദിനം ആഘോഷിച്ചു. വലിയനടപ്പന്തലില്‍ നടന്ന പരിപാടിയില്‍ ശബരിമല ദേവസ്വംബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി എന്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി ഐ.ജിയും പുണ്യംപൂങ്കാവനം നോഡല്‍ ഓഫീസര്‍ പി വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. പുണ്യംപൂങ്കാവനം വീഡിയോ സീഡി ഐ.ജി. പി വിജയന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. പുണ്യംപൂങ്കാവനം മൊബൈല്‍ ആപ്പ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രകാശനം ചെയ്തു. പോലീസ്്സ്പെഷ്യല്‍ ഓഫീസര്‍ ദേബേഷ്‌കുമാര്‍ ബഹ്റ, ജോയിന്റ് എസ്.ഒ. സുജിത്ദാസ്, അസിസ്റ്റന്റ് എസ്.ഒ. എം രമേഷ്‌കുമാര്‍, റാപ്പിഡ് ആക്ഷന്‍ഫോഴ്സ് ഡപ്യൂട്ടി കമാന്‍ഡന്റുമാരായ ജി ദിനേഷ്, സുന്ദര്‍കുമാര്‍, എന്‍.ഡി.ആര്‍.എഫ്. ഡപ്യൂട്ടി കമാന്‍ഡന്റ് ജി വിജയന്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് ഇളങ്കോവന്‍, ദേവസ്വംബോര്‍ഡ് പി.ആര്‍.ഒ. മുരളി കോട്ടയ്ക്കകം, അഖിലഭാരത അയ്യപ്പസേവാസംഘം പ്രതിനിധികളായ ബാലന്‍സ്വാമി, ചന്ദ്രന്‍സ്വാമി, ശബരിമല അയ്യപ്പസേവാസമാജം പ്രതിനിധി ദുരൈസ്വാമി, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ വിനോദ്, ആരോഗ്യവിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. സുരേഷ്ബാബു, പുണ്യംപൂങ്കാവനം വീഡിയോ സിഡി ഗാനരചന നിര്‍വഹിച്ച വൈക്കം ഡി.വൈ.എസ്.പി. സുരേഷ് ചേര്‍ത്തല, ഗായകന്‍ അഭിജിത്ത്, സുനില്‍സ്വാമി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
