കാസർഗോഡ്: ഹരിതകേരളം മിഷന്‍,കാര്‍ഷിക വികസന-കാര്‍ഷിക ക്ഷേമവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ  സഹായത്തോടെ നടപ്പിലാക്കുന്ന  ‘ഹരിതസമൃദ്ധി വാര്‍ഡ്’ പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം പടന്ന ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ തടിയന്‍കൊവ്വലില്‍  നടത്തി. പദ്ധതിയുടെ ഉദ്ഘാടനം എം. രാജഗോപാലന്‍  എം എല്‍ എ മുതിര വിത്ത് വിതച്ച് നിര്‍വ്വഹിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഒരു വാര്‍ഡ് തിരഞ്ഞെടുത്ത് ഹരിതസമൃദ്ധി വാര്‍ഡ് ആക്കി മാറ്റുക എന്നതാണ് ഹരിതകേരളം മിഷന്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഫൗസിയ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രമണ്യന്‍ പദ്ധതി വിശദീകരിച്ചു.  കാസര്‍കോട്  വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ .ഇ. പി. രാജ്മോഹന്‍, നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.വീണ റാണി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ.സുബൈദ, ഹോര്‍ട്ടികള്‍ച്ചര്‍ ഡി.ഡി. ഉമേഷ് എന്നിവര്‍ സംസാരിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി.പി.കുഞ്ഞികൃഷ്ണന്‍ സ്വാഗതവും   പടന്ന കൃഷി ഓഫീസര്‍ ടി.അംബുജാക്ഷന്‍  നന്ദിയും പറഞ്ഞു.