പുഷ്പമേളയിലെത്തുന്ന കാണികളെ കാടിന്റെ വന്യവിസ്മയത്തിലാക്കി വനം വന്യജീവി വകുപ്പിന്റെ പ്രദര്‍ശന സ്റ്റാള്‍ കുട്ടികളെയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തില്‍ കാടിന്റെ ചില മാതൃക ഒരുക്കിയാണ് വനം വകുപ്പ് മേളയില്‍ ശ്രദ്ധേയമാകുന്നത്. വൈവിധ്യമാര്‍ന്ന വൃക്ഷങ്ങളുടേയും മൃഗങ്ങളുടേയും മാതൃകകള്‍ കാടിനെ അനുസ്മരിപ്പിക്കുന്ന ശബ്ദക്രമീകരണത്തോടുകൂടിയാണ് ഒരുക്കിയിരിക്കുന്നത്. കാടിനകത്ത് നില്‍ക്കുന്ന പ്രതീതിയാണ് ഈ പ്രദര്‍ശനത്തിലൂടെ കാണികള്‍ക്ക് ലഭിക്കുന്നത്. ഇതുകൂടാതെ ശുദ്ധമായ ചെറുതേന്‍, വന്‍തേന്‍, നിലമ്പൂര്‍ തേക്കിന്‍ തൈകള്‍, മറയൂര്‍ ശര്‍ക്കര, കാട്ടില്‍ നിന്നും ശേഖരിക്കുന്ന ഏലയ്ക്ക, ഈഞ്ച, കസ്തൂരിമഞ്ഞള്‍, കുന്തിരിക്കം, കുരുമുളക്, പുല്‍തൈലം തുടങ്ങിയവയുടെ വിപണനകേന്ദ്രവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
