കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം നല്‍കുന്നിന്റെ പ്രഖ്യാപനവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച പുതിയ ആയൂര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റെന്ന് മന്ത്രി പറഞ്ഞു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും കൂട്ടായ ഇടപെടലിന്റെ ഭാഗമായാണ് ഈ അംഗീകാരം തേടിയെത്തിയത്. ഈ അംഗീകാരത്തിന് പഞ്ചായത്തിനെ പ്രാപ്തമാക്കിയ ഭരണസമിതിയെയും കൂടെ നിന്നവരെയും പ്രത്യേകം അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍.ബി രാജീവ്കുമാര്‍, ബിനി ലാല്‍,  കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതിശ്രീ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍,  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ.സി പ്രകാശ്, ആര്‍.ഷീല, നിഖില ജിജു തരകന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എന്‍ സോമരാജന്‍, സൗദാ രാജന്‍, അജോമോന്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സജീവ് റാവുത്തര്‍, പി.വി ജയകുമാര്‍, പി.പി പ്രസന്ന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് എം ജെയിംസ്,ആശാ സജി, ആര്‍.ശാന്തന്‍, സന്ധ്യാ സുനില്‍, പി.എസ്് രാജു, വിപിന്‍കുമാര്‍, രാജി ബിജു, ലക്ഷ്മി അശോക്, സിബി ഐസക്, അശോകന്‍ നായര്‍, എം.ആര്‍ അശ്വതി, രമാ സുരേഷ്, തോമസ് ഈപ്പന്‍, ചന്ദ്രന്‍ ഉണ്ണിത്താന്‍, ലില്ലി വര്‍ഗീസ്, ഉഷാ മോഹന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്കുമാര്‍ സ്വാഗതവും സെക്രട്ടറി ടി.എസ് സജീഷ് നന്ദിയും പറഞ്ഞു.

Attachments area