വക്കം.വക്കത്ത് റൂറൽ ഹെൽത്ത് സെൻട്രലിലെ നവീകരിച്ച. ഐ.പി ബ്ലോക്ക്ന്റെയും പാലിയേറ്റീവ് വാർഡിന്റെയും ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. 1.10 കോടി ചെലവഴിച്ചാണ് നിലവിലുണ്ടായിരുന്ന ഐ.പി ബ്ലോക്ക് കെട്ടിടം നവീകരിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വാർഡും .ഐ.പി ബ്ലോക്കിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിൽ വരുന്ന ആശുപത്രി നടത്തിപ്പ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആണ്.ജീവിതശൈലി രോഗങ്ങൾക്ക് പ്രത്യേക ക്ലിനിക് കുട്ടികൾക്കും സ്ത്രീകൾക്കും പ്രായം ചെന്നവർക്കും വേണ്ട ചികിത്സാ പദ്ധതികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷ മാനസികാരോഗ്യ ക്ലിനിക് എന്നിവയും ഈ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.  അഡ്വക്കേറ്റ് ബി. സത്യൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ആർ സുഭാഷ് സ്വാഗതവും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റെ അഡ്വക്കറ്റ് എ ശൈലജ ബീഗം.വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ വേണുജി. ഡോ ഇന്ദു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റെ രമാഭായിഅമ്മ. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് ഫിറോസ് ലാൽ.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി സുലേഖ. . ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ. ഗീതാ സുരേഷ്. ഗ്രാമപഞ്ചായത്ത് അംഗം പീതാംബരൻ. തിരുവനന്തപുരം PWD സ്പെഷ്യൽ ബിൽഡിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു കെ .ആർ. വിവിധ സംഘടനകളുടെയും പാർട്ടികളുടെയും നേതാക്കന്മാർ ആശംസകളർപ്പിച്ച് സംസാരിച്ചു. എ. എ . ഓ. ആർ .എച്ച് .സി. വക്കം ഡോക്ടർ എൻ .എസ് സിജു കൃതജ്ഞത പറഞ്ഞു