എറണാകുളം: പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെഎറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെകാര്യാലയത്തിൽ 3 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ ‍ താല്‍ക്കാലിക ഒഴിവുണ്ട്. Degree with PGDCA/DCA അല്ലെങ്കിൽ 3 Year Polytechnic Diploma Course in Computer Application എന്നീ യോഗ്യതയും, ഇംഗ്ലീഷിലും, മലയാളത്തിലും ഡാറ്റാ എൻട്രി നടത്തി മുൻ പരിചയമുള്ളവരേയും, മലയാളം ടൈപ്പിംഗിൽ വൈദഗ്ധ്യമുള്ളവരെയുമാണ് പരിഗണിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ പരമാവധി179 ദിവസത്തേയ്ക്കായിരിക്കും നിയമനം. ഉദ്യോഗാർത്ഥികൾ  വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച രേഖളുടെ അസ്സൽ സഹിതം സെപ്തംബർ  4-ാം തീയതി രാവിലെ 11 ന് എറണാകുളം സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന  പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകേണ്ടതാണ്.കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് യാത്രാബത്ത ഉൾപ്പടെ യാതൊരുവിധ ഗ്രാന്‍റും ഉണ്ടാകുന്നതല്ല.